Thursday, 6 February 2014
PLACEMENT DRIVE IN CHENGANOOR
ചെങ്ങന്നൂരില്‍ 08-02-2014 തൊഴില്‍മേള കേന്ദ്ര തൊഴില്‍-ഉദ്യോഗമന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയിനിങ് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ ശനിയാഴ്ച തൊഴില്‍മേള നടത്തും. രാവിലെ എട്ടിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. സൗജന്യമായി കിട്ടുന്ന രണ്ടു ഫോമുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ ഇതിനായി പൂരിപ്പിച്ചു നല്‍കണം. 9ന് കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് മേള ഉദ്ഘാടനം ചെയ്യും. ആയിരങ്ങള്‍ക്ക് തൊഴില്‍ സാധ്യതകളുമായാണ് മേള നടക്കുന്നത്. പത്താം ക്ലാസ്സുകാര്‍ക്ക് മുതല്‍ ബിരുദാനന്തര ബിരുദധാരികള്‍ക്ക് വരെ തൊഴില്‍ സാധ്യതകളുണ്ട്. ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ തൊഴില്‍ ദാതാക്കളായ 53 സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി സബ് റീജണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി.ജി. രാമചന്ദ്രന്‍ അറിയിച്ചു. ഐ.ടി. കമ്പനികള്‍, ഹോസ്പിറ്റല്‍ ശൃംഖലകള്‍, ഓട്ടോ മൊബൈല്‍ കമ്പനികള്‍, ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങള്‍ തുടങ്ങിയവ തൊഴില്‍ ദാതാക്കളില്‍പ്പെടും. പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, വനിതാ വികസന കോര്‍പ്പറേഷന്‍, പിന്നോക്ക വികസന കോര്‍പ്പറേഷന്‍, നോര്‍ക്കെ റൂട്ട്‌സ് തുടങ്ങിയവ തൊഴില്‍മേളയില്‍ സ്റ്റാളുകള്‍ ഒരുക്കും. ഈ സ്ഥാപനങ്ങള്‍ പൊതുജനങ്ങള്‍ക്കായി ചെയ്യുന്ന സേവനങ്ങളുടെ ബോധവത്കരണമാണ് ഇവരുടെ ലക്ഷ്യം.
Labels:
career
Subscribe to:
Post Comments (Atom)
No comments:
Post a Comment